ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരില്‍

തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂർ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിക്കും. അടിത്തറയടക്കം 55 അടി ഉയരമാണ് പ്രതിമയുടേത്. ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്.35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തില്‍ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും. സുബ്രഹ്മണ്യ ആചാരി എന്ന ശിൽപിയാണ് പ്രതിമ നിർമ്മിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നും പ്രതിമയെ റോഡ് മാർ​ഗമാണ് ക്ഷേത്രത്തിലെത്തിച്ചത്. ജില്ലാ കളക്ടർ കൃഷ്ണ തേജയും കല്യാൺ കുടുംബവും വൻ ജനാവലിയും ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 24 നാണ് ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പ്രതിമയ്ക്കും ആന്ധ്രാപ്രദേശിൽ നിന്ന് തൃശ്ശൂരിലേക്ക് പ്രതിമ എത്തിക്കുന്നതിനും ഏകദേശം 75 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ.

ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയില്‍ ഗദ കാലിനോട് ചേര്‍ത്തുപിടിച്ചും നില്‍ക്കുന്ന രീതിയിലാണ് പ്രതിമ. പ്രശസ്ത ശില്‍പി വി സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതിലധിരം ശില്‍പികളുടെ സഹായത്തോടെയാണ് പ്രതിമയുടെ നിര്‍മ്മാണം.

Related Posts