കൊവിഡ് വ്യാപിക്കുന്നു; നാല് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടി സർവ്വീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിത്തുടങ്ങി. ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്, കൊല്ലം-തിരുവനന്തപുരം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, കോട്ടയം-കൊല്ലം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, തിരുവനന്തപുരം - നാഗർകോവിൽ അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ് എന്നിവയാണ് റദ്ദാക്കിയത്.