തെക്ക് പടിഞ്ഞാറന്‍ ന്യൂനമർദം 'മാൻഡസ്' ചുഴലിക്കാറ്റായി; തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം നൽകി
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തെക്കുപടിഞ്ഞാറൻ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മാന്‍ഡസ് ചുഴലിക്കാറ്റായി. ചുഴലിക്കാറ്റ് വെള്ളിയാഴ്ച വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻഡിആർഎഫ് അഞ്ച് ടീമുകളെ തമിഴ്നാട്ടിലേക്കും മൂന്ന് ടീമുകളെ പുതുച്ചേരിയിലേക്കും അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.