ബഹിരാകാശ വാഹനത്തിൽ ചോർച്ച; യാത്രികരെ തിരികെ എത്തിക്കാൻ റഷ്യൻ പേടകം പുറപ്പെട്ടു
മോസ്കോ: ബഹിരാകാശ വാഹനത്തിലെ കൂളിങ് സംവിധാനത്തിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ തിരികെ കൊണ്ടുവരാൻ റഷ്യൻ ബഹിരാകാശ പേടകം പുറപ്പെട്ടു. കസാക്കിസ്ഥാനിലെ ബൈകോനൂർ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വെള്ളിയാഴ്ചയാണ് എസ് -23 ബഹിരാകാശ പേടകം വിക്ഷേപിച്ചത്. റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിൻ, അമേരിക്കൻ ബഹിരാകാശ യാത്രികൻ ഫ്രാൻസിസ്കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. അവർ ബഹിരാകാശ നിലയത്തിലേക്ക് പോയ സോയൂസ് എം.എസ്- 22 വാഹനത്തിന്റെ കൂളിംഗ് സിസ്റ്റത്തിലാണ് ചോർച്ചയുണ്ടായത്. ബഹിരാകാശയാത്രികരില്ലാതെ വാഹനം മാർച്ചിൽ മടങ്ങും. ശനിയാഴ്ച ബഹിരാകാശ നിലയത്തിലെത്തുന്ന സോയൂസ് എം. എസ് -23ൽ മൂന്ന് പേരും സെപ്റ്റംബറിലാണ് ഭൂമിയിലേക്ക് മടങ്ങുക. സോയൂസ് എം എസ്-22 ഒരു ബഹിരാകാശ പാറയിൽ ഇടിച്ചാണ് തകരാർ സംഭവിച്ചത്.