സ്പന്ദനം കുവൈറ്റ് ഈദ് - ഓണം സംഗമം സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു

കുവൈറ്റ് : സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾചറൽ അസോസിയേഷൻ 'ഈദ് - ഓണപുലരി 2K23' കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്ക്കൂളിൽ നടന്ന പരിപാടി സാമൂഹിക പ്രവർത്തകൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. മുബാറക് കബ്രാത്ത് , പി.എം. നായർ , നൃസ് 16 കേരള ചീഫ് എഡിറ്റർ ഹനീഫ.സി.പി, റെഫീക് താജ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായ റെജി കുമാർ , മുസ്തഫ, ശ്രീകുമാർ , അമ്മു, റാണി, സുനിത, ഹുസൈൻ. എ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രെഷറർ സജി മാത്യൂ നന്ദി രേഖപ്പെടുത്തി. മാവേലി എഴുന്നള്ളത്ത്, താലപൊലി, ഓണ സദ്യ , തിരുവാതിര, കോൽക്കളി തുടങ്ങി വിവിധയിനം കലാപരിപാടികളും പൊലിക കുവൈറ്റ് അവതരിപ്പിച്ച നാടൻ പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി. ഐഷാ ഗോപിനാഥ് എക്സിക്ക്യൂട്ടീവ് അംഗങ്ങളായ ശരത്ത്, സക്കീർ , ഹനീഫ, മുബീർ, പ്രീയ, ഷൈനി, അസ്മ, ജമീല, സുലേഹ, ലൈല, നസീർ ,ശ്രീദു , ഫാസില , ജോയ്സി എന്നിവർ ഏകോപനം നടത്തി.

Related Posts