ചേലക്കരയിൽ എസ് പി സി സംയുക്ത പാസിങ് ഔട്ട് പരേഡ്
2021-23 വർഷത്തെ സ്റ്റുഡൻറ് കേഡറ്റുകളുടെ സംയുക്ത പാസിങ്ങ് ഔട്ട് പരേഡ് ചേലക്കര എസ് എം ടി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ ബോർഡ് ചെയർമാൻ യു ആർ പ്രദീപ് മുഖ്യാതിഥിയായി. ചേലക്കര എസ് എം ടി എച്ച് എസ്, ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ എന്നിവയുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്.
പരിശീലനം നേടിയ 85 വിദ്യാർത്ഥികൾ പരേഡിൽ പങ്കെടുത്തു. എസ് എം ടി എച്ച് എസ് പ്രിൻസിപ്പൽ എൻ സുനിത, ചേലക്കര എൽ എഫ് ജി എച്ച് എസ് പ്രിൻസിപ്പാൾ ജൂലി എന്നിവർ അഭിവാദ്യം സ്വീകരിച്ചു. വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ ആർ മായ ടീച്ചർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ ഗ്രാമപഞ്ചായത്ത് അംഗം ടി ഗോപാലകൃഷ്ണൻ, കുന്നംകുളം എസിപി പി സിനോജ്, എസ് പി സി പ്രോജക്ട് തൃശൂർ ജില്ല നോഡൽ ഓഫിസർ കെ എ തോമസ്, ചേലക്കര സിഐ ഇ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.