പരീക്ഷയെഴുതാനാകാത്ത കായികതാരങ്ങൾക്ക് പ്രത്യേക ബോർഡ് പരീക്ഷ
ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികളുടെ അപേക്ഷകൾ ഡിസംബർ 31ന് മുമ്പ് അതത് പ്രാദേശിക ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കാൻ സിബിഎസ്ഇ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. സായ് സ്പോർട്സ് സ്കൂൾ, ബിസിസിഐ, എച്ച്ബിസിഎസ്ഇ എന്നിവിടങ്ങളിലെ സ്കൂൾ അധികൃതർക്ക് അപേക്ഷനൽകണം. കമ്പാർട്ട്മെന്‍റ് പരീക്ഷകൾ, പ്രാക്ടിക്കൽ, പ്രോജക്ട് വർക്ക്, ഇന്‍റേണൽ പരീക്ഷകൾ എന്നിവ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകില്ല. കൂടുതൽ വിവരങ്ങൾക്ക്: https://www.cbse.gov.in/