സർക്കാർ വാഹനങ്ങൾക്കിനി പ്രത്യേക നമ്പർ സീരീസ്; മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും
തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് നൽകാൻ തീരുമാനം. ഗതാഗതമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും. KL- 99 എന്ന സീരിസ് ആകും സർക്കാർ വാഹനങ്ങൾക്ക് നൽകുക. സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് KL- 99 - A സീരീസും ,കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL- 99 B സീരിസും, തദ്ദേശ സ്ഥാപനങ്ങൾക്ക് KL- 99 - C സീരിസും ,സർക്കാരിന്‍റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് KL- 99 സീരീസുമായിരിക്കും നല്‍കുവാൻ പോകുന്നത്.