സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക, ചുമതല ഐപിഎസ് ഉദ്യോഗസ്ഥന്
തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക. ഐപിഎസ് ഉദ്യോഗസ്ഥനാണ് വിഐപി സുരക്ഷ ചുമതല നല്കിയത്. സായുധ പൊലീസ് ബറ്റാലിയൻ എസ്പിയായ ജയ്ദേവിനെ വിഐപി സുരക്ഷയുടെ ചുമതലയുള്ള എസ്പിയായി നിയമിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിഐപി സുരക്ഷ ഏകോപിപ്പിക്കാൻ പ്രത്യേക തസ്തിക സൃഷ്ടിച്ചത്. ഇൻറലിജൻസ് എഡിജിപിയുടെ കീഴിലാണ് പുതിയ തസ്തിക. സപ്ലൈകോ എം.ഡിയായിരുന്ന സഞ്ജീബ് കുമാർ പട്ജോഷിയെ തീരദേശ സുരക്ഷാ എ.ഡി.ജി.പിയായും നിയമിച്ചു.