ഭിന്നശേഷി സൗഹൃദപൂരം: നറുക്കെടുപ്പിലൂടെ കാണികളെ തെരഞ്ഞെടുത്തു
ഈ വര്‍ഷത്തെ തൃശ്ശൂർ പൂരം ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നറുക്കെടുപ്പിലൂടെ കാണികളെ തെരഞ്ഞെടുത്തു. പൂരം കാണാനുള്ള ഭിന്നശേഷി അപേക്ഷകരുടെ എണ്ണം കൂടുതലുള്ളതിനാലാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
ജില്ലാ ഭരണകൂടം പരിമിത എണ്ണം ഭിന്നശേഷിക്കാർക്കാണ് കുടമാറ്റം ചടങ്ങുകള്‍ അടുത്തുനിന്ന് കാണാന്‍ അവസരമൊരുക്കുന്നത്. തെരഞ്ഞെടുത്തവരെ ജില്ലാ ഭരണകൂടം നേരിട്ട് അറിയിക്കും.