'സ്ഫടികത്തിന്‍റെ' 4കെ ട്രെയിലർ പുറത്ത്; ചിത്രം ഫെബ്രുവരി 9ന്
By NewsDesk
മോഹൻലാലിന്‍റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്‍റെ 4 കെ ട്രെയിലർ പുറത്തിറങ്ങി. പുതുതായി ചേർത്ത ഷോട്ടുകളും മോഹൻലാലിന്‍റെ മാസ് ഡയലോഗുകളും സംയോജിപ്പിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അതി ഗംഭീരം എന്നാണ് ട്രെയിലറിന് ആളുകൾ കമന്‍റ് ചെയ്തിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ ദൃശ്യാവിഷ്കാരത്തോടെ ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തും.