ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ആരംഭിച്ചു.

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ആരംഭിച്ചു. വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കൽ, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴു കേന്ദ്രങ്ങളിൽ ആണ് പുതിയതായി സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്ത ഭക്തർക്ക് ഇടത്താവളങ്ങളിൽ എത്തിയ ശേഷം സ്പോട്ട് ബുക്കിങ് നടത്തി ദർശനം നടത്താവുന്നതാണ്.

ഏർപ്പെടുത്തിയ പുതിയ സംവിധാനങ്ങൾ വഴി സന്നിധാനത്ത് കൂടുതൽ ഭക്തർ എത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.

Related Posts