വലപ്പാട് ബീച്ച് എസ്.എൻ.ബി .പി യോഗത്തിന്റെ നേതൃത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടത്തി

വലപ്പാട് ബീച്ച് എസ്.എൻ.ബി .പി യോഗത്തിന്റെ നേതൃത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ പതാക ഉയർത്തലോടെ പരിപാടികൾ ആരംഭിച്ചു . വൈകീട്ട് പൊതു സമ്മേളനവും ഓണാഘോഷ പരിപാടികളും നടന്നു. ഡോക്ടർ സിദ്ധാർത്ഥ് ശങ്കർ പൊക്കാഞ്ചേരി ഉദ്ഘാടനം നിർവ്വഹിച്ചു. സുന്ദരൻ തോട്ടാരത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സിനിമ ബാലതാരങ്ങളായ മാസ്റ്റർ ജാൻ മെഹമൂദ്, അഷ്ടമി ജയചന്ദ്രൻ എന്നിവരെ സെക്രട്ടറി രഞ്ജിത്ത് എ.എം ആദരിച്ചു. വി.ജി സതീശൻ, ജയചന്ദ്രൻ, ഗിരീഷ്, ഗോപൻ പത്തായക്കാട്ടിൽ, ശ്യാം പത്തായക്കാട്ടിൽ എന്നിവർ സംസാരിച്ചു തുടർന്ന് ശ്രീരഞ്ജിനി കലാക്ഷേത്രം വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.

Related Posts