ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രം പ്രദക്ഷിണ വഴി സമർപ്പണം നടന്നു

ads banner.png

എടമുട്ടം : പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി കല്ല് വിരിച്ചതിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി വിഷ്ണു ഭട്ടതിരിപ്പാട് നിർവഹിച്ചു. പുനരുദ്ധാരണ കമ്മറ്റി പ്രസിഡണ്ട് വി എസ് ഗംഗാധരൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത്, സെക്രട്ടറി രാഗേഷ് യു ആർ, ഖജാൻജി സുധീഷ് പാനാട്ടിൽ, ജോ: സെക്രട്ടറി പ്രതീഷ് ശാർക്കര, സുമേഷ് പാനട്ടിൽ, അനൂപ് തോട്ടാരത്ത് , രാഗേഷ് കെ എസ്, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിമാരായ ജനാർദ്ദനൻ വല്ലത്ത്, ബാലൻ പാനാട്ടിൽ, ശ്യാമള ദേവി കിഴക്കേടത്ത് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.

palapetty temple 1.jpeg

പൂർണമായും ഭക്തജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചു കൊണ്ടാണ് പണികൾ പൂർത്തീകരിച്ചത് ഓഗസ്റ്റ് 28ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ ടി സി ബിജു കല്ലിടൽ നടത്തി ഉദ്ഘാടനം നിർവഹിച്ചിരുന്നു. അഞ്ചുമാസംകൊണ്ട് പണികൾ പൂർത്തീകരിച്ചു. ഏകദേശം 13 ലക്ഷം രൂപയോളം ചെലവ് വന്ന ഈ സംരംഭത്തിന് ഭക്തജനങ്ങളുടെ പൂർണ്ണമായ പങ്കാളിത്തം ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Related Posts