ശ്രീമദ്. ശിവയോഗിനി അമ്മ ജന്മശതാബ്ദി ആഘോഷം; കൊടിയമ്പുഴ ദേവസ്വം നാട്ടിക, വലപ്പാടിന്റെ ആഭിമുഖ്യത്തിൽ സമൂഹ യോഗ പഠന ശിബിരം

കൊടിയമ്പുഴ ദേവസ്വം നാട്ടിക, വലപ്പാടിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ്. ശിവയോഗിനി അമ്മ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സമൂഹ യോഗ പഠന ശിബിരം സംഘടിപ്പിച്ചു. 'യോഗ, മെഡിറ്റേഷൻ, ഗൃഹവൈദ്യം' എന്നീ വിഷയങ്ങൾ ആയിരുന്നു പരാമർശിക്കപ്പെട്ടത് . വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് പഠന ശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീമദ്. ശിവയോഗിനി അമ്മ ജന്മശതാബ്ദി ആഘോഷ സമിതി ചെയർമാൻ സി. ആർ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ പി. വി. ജനാർദ്ദനൻ സ്വാഗതവും . കെ.കെ. പീതാംബരൻ നന്ദിയും രേഖപ്പെടുത്തി. പ്രഗത്ഭ യോഗാചാര്യൻ സ്വാമി തേജസ്വരൂപാനന്ദ സരസ്വതി " യോഗ, മെഡിറ്റേഷൻ, ഗൃഹവൈദ്യം" എന്നിവയെക്കുറിച്ച് ക്ലാസ്സ് നടത്തി. ദേവസ്വം സെക്രട്ടറി ബാബു വലപ്പാട് ഗ്രാമ പഞ്ചായത്ത് മെംബർമാരായ വിജയൻ, വൈശാഖ് വേണുഗോപാൽ, രശ്മി ഷിജോ എന്നിവർ പങ്കെടുത്തു. 6 മാസം നീണ്ടുനിൽക്കുന്ന സൗജന്യ യോഗാക്ലാസ്സ് ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ കൊടിയമ്പുഴ ദേവസ്വവുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Posts