ഇന്ന് ശ്രീനാരായണഗുരു ജയന്തി

ഇന്ന് ശ്രീനാരായണ ഗുരുദേവൻ്റെ നൂറ്റി അറുപത്തേഴാം ജന്മദിനം. വിദ്യ കൊണ്ട് സ്വാതന്ത്രരാവുക പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം, ജനങ്ങൾക്ക് വിദ്യ കൊടുക്കണം അവരെ നന്നാക്കുവാനുള്ള ഏക മാർഗം അതുമാത്രമാണ് അറിവാണ് യഥാർത്ഥ വെളിച്ചവും ശക്തിയും വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കുവാനുമാണ് വിദ്യ .വിദ്യാഭ്യാസത്തിന് അത്രയധികം പ്രാധാന്യം കൊടുത്തിരുന്ന ഗുരുദേവൻ്റെ ജന്മദിനമായ ചതയ ദിനമാണ് ഇന്ന്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവിൻ്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

Related Posts