ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം നടത്തി
നാട്ടിക: നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഹാളിൽ ഗുരുമന്ദിരത്തിൽ സമാധി ദിനാചരണം നടന്നു. കാരുമാത്ര ബ്രഹ്മശ്രീ ഡോക്ടർ വിജയൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഗുരുപൂജ, സമൂഹ അർച്ചന, പ്രാർത്ഥന എന്നിവ നടന്നു. എൻ എസ് ജോഷി ശാന്തി, ഗുരു പദം ഗിരീഷ് ശാന്തി എന്നിവർ സഹകാർമ്മിതരായി. എൻ ടി എസ് പി യോഗം പ്രസിഡണ്ട് പി കെ സുഭാഷ് ചന്ദ്രൻ, സെക്രട്ടി സുരേഷ് ഇയ്യാനി, എം ജി രഘുനന്ദനൻ, എസ് എൻ ഡി പി യോഗം പ്രസിഡണ്ട് ടി കെ ദയാനന്ദൻ, സെക്രട്ടറി സി പി രാമകൃഷ്ണൻ, യതീഷ് ഇയ്യാനി, സി കെ ഗോപകുമാർ, കെ കെ രാജൻ, എൻ എ പി സുരേഷ് കുമാർ, ഇ എൻ ആർ പ്രേംലാൽ, സി വി വിശ്വേഷ്, അംബിക, ഉഷ അർജുനൻ, എ വി സഹദേവൻ, സി കെ സുഹാസ്, വി എസ് പ്രേമലാൽ, മോഹനൻ പുഴേക്കടവിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.