പ്രണയദിനത്തിൽ പേളിക്ക് ബിഎംഡബ്ല്യു ജി 310 ആർ സമ്മാനിച്ച് ശ്രീനിഷ്

നടിയും മോഡലും അവതാരകയുമായ പേളി മാണിക്ക് പ്രണയദിനത്തിൽ സർപ്രൈസ് ഗിഫ്റ്റ് സമ്മാനിച്ച് പങ്കാളി ശ്രീനിഷ് അരവിന്ദ്. രണ്ടര ലക്ഷത്തിലേറെ വിലയുള്ള ബിഎംഡബ്ല്യു ജി 310 ആർ ബൈക്കാണ് വാലൻ്റൈൻ സമ്മാനമായി പേളിക്ക് ലഭിച്ചത്.

ശ്രീനിഷിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത സമ്മാനം വിലമതിക്കാൻ കഴിയാത്തതാണെന്ന് പേളി മാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതൊരു ബിഗ് സർപ്രൈസ് ആണ്. സ്വർഗീയമായ ആനന്ദത്തിൻ്റെ നിമിഷങ്ങളാണ് ഇതെന്ന് പറയാം. എനിക്ക് ഒരു ബൈക്ക് സമ്മാനിക്കാം എന്ന ശ്രീനിയുടെ ചിന്തയാണ് ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത്.

ഇത്തവണത്തെ വാലൻ്റൈൻ സമ്മാനത്തിന് ഒളിപ്പിച്ചുവെച്ച ഒരുപാട് അർത്ഥങ്ങൾ ഉണ്ടെന്ന് പേളി പറയുന്നു. അതിനാലാണ് ഈ സമ്മാനം തനിക്ക് സൂപ്പർ സ്പെഷ്യൽ ആകുന്നത്. ശ്രീനിഷ് അതിശയിപ്പിക്കുന്ന ജീവിത പങ്കാളിയാണെന്നും മകൾ നിളയ്ക്ക് അദ്ദേഹം ഒരു സൂപ്പർ ഹീറോ ആണെന്നും കുറിപ്പിലുണ്ട്.

Related Posts