ചരിത്രമെഴുതി ശ്രീശങ്കര്‍, ലോങ്ങ്ജംപിൽ വെള്ളി നേടി

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ മുരളി ശ്രീശങ്കർ ഇന്ത്യക്കായി ലോങ്ങ്ജംപിൽ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ങ്ജംപിൽ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്. പാരാ പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ ഉയർത്തിക്കൊണ്ട് സുധീർ ഇന്ത്യയുടെ അഭിമാനമായി. പുരുഷൻമാരുടെ ലോങ്ങ്ജംപിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ നേടിയത്. അഞ്ചാമത്തെ ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ലോങ്ങ്ജംപിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അനീസ് 7.97 മീറ്റർ ദൂരം പിന്നിട്ടു. അനീസ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  212 കിലോ ഭാരം ഉയര്‍ത്തിയാണ് സുധീർ പവർലിഫ്റ്റിംഗിൽ സ്വർണം നേടിയത്. 134.5 പോയിന്‍റോടെയാണ് അദ്ദേഹം ഒന്നാമതെത്തിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണ് ഗെയിംസ് റെക്കോര്‍ഡോടെ സുധീര്‍ നേടിയത്.

Related Posts