കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ശ്രീ ചക്ര പൂജ നടത്തി

തൃശൂർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ശ്രീ ചക്ര പൂജ നടത്തി.രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, തുടർന്ന് മാള അനംഗാനന്ദ നാഥ മണ്ഡലി അർച്ചക സാധനാ കേന്ദ്രം തന്ത്രി യാഗാനന്ദ നാഥയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീചക്ര പൂജ നടന്നു. ക്ഷേത്രം മേൽശാന്തി മനോജ്, ഷിനോജ് ശാന്തി, രാംഘോഷ് ശാന്തി എന്നിവർ സഹകാർമ്മികരായി. ക്ഷേത്രം ഭാരവാഹികളായ വി ആർ രാധാകൃഷ്ണൻ, വി യു ഉണ്ണികൃഷ്ണൻ, വി കെ ഹരിദാസ്, വി എച്ച് ഷാജി, വി കെ ശശിധരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.