ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം നാട്ടികയിൽ  സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു

നാട്ടിക : ശ്രീ നാരായണ ഗുരുദേവന്റെ 168 - മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാട്ടിക ശീനാരായണ മന്ദിരാങ്കണത്തിൽനിന്നും വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സാസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് നാട്ടിക ശ്രീ നാരായണ ഹാളിൽ നടന്ന സാസ്കാരിക സമ്മേളനം നാട്ടിക എം.എൽ.എ. സി.സി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ചതയാഘോഷ കമ്മിറ്റി പ്രസിഡണ്ട് പി.കെ.സുഭാഷ്ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ട്രിച്ചിയിൽനിന്ന് സോളാർ എനർജിയിൽ ഡോക്ടറേറ്റ് നേടിയ ഗുൽസാവിൻ ഏങ്ങൂരിനെയും കോഴിക്കോട് സർവകലാശാല ബി.എസ്.സി മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് നേടിയ ഗായത്രി ജി, ഇയ്യാനി മണ്ടാംബുള്ളി എന്നിവരെ ആദരിച്ചു.വിവിധ ക്ലാസ്സുകളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡുകളും നൽകി. സുരേഷ് ഇയ്യാനി സ്വാഗതവും എം.ജി രഘുനന്ദൻ നന്ദിയും പറഞ്ഞു. തിരുവാതിരക്കളി, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷപരിപാടികൾക്ക് സി.പി.രാമകൃഷ്ണൻ മാസ്റ്റർ, അശോകൻ സി.ആർ, സുരേഷ്കുമാർ എൻ.എ.പി, ശശിധരൻ സി.ആർ, ടി.കെ.ദയാനന്ദൻ , പ്രേംലാൽ ഇ.എൻ.ആർ,  അംബിക ടീച്ചർ, ഉഷ ഗണേശൻ, തങ്കമണി തൃവിക്രമൻ,  സി.കെ.ഗോപകുമാർ, ദയാനന്ദൻ ടി.കെ, പ്രമദാസൻ പൊഴെക്കടവിൽ, സുന്ദരൻ സി.ആർ,  റോഷ്ണി രഞ്ജിത്ത്, ഉഷ അർജുനൻ,  ഐ.ആർ.സുകുമാരൻ മാസ്റ്റർ, രാജൻ കാട്ടുങ്ങൽ, പ്രേംദാസ് വേളെക്കാട്ട്, യതീഷ് ഇയ്യാനി,  ഗണേശൻ, ചിരിയാട്ട് ,  തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts