ഹുസുനുൽ ഖുൽഖ് സെക്ടർ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കം.

തൃപ്രയാർ: അബ്ദു റസാഖ് കൊറ്റി ഗവേഷണ കേന്ദ്രം സംഘടനാ സ്കൂളിന്റെ ഭാഗമായി എസ് എസ് എഫ്സെക്ടർ, യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി നടത്തുന്ന ഹുസ്നുൽ ഖുൽഖ് തർബിയത് ക്യാമ്പിന് ജില്ലയിൽതുടക്കമായി.

ക്യാമ്പിന്റെ ജില്ലാ ഉദ്ഘാടനം വലപ്പാട് സെക്ടറിൽ, സെക്ടർ പ്രസിഡണ്ട് നിസാമുദ്ധീൻ സഖാഫിയുടെഅദ്ധ്യക്ഷതയിൽ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ ഡി. ആർ. സി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

പ്രവർത്തകരുടെ സംഘടനാ -ആത്മീയ പരിശീലനം ലക്ഷ്യം വെച്ച് ജില്ലയിലെ നൽപ്പത്തിയാറ് സെക്ടറുകളിൽതർബിയ ക്യാമ്പ് നടക്കും.

Related Posts