എസ്എസ്എൽസി ഫലം ഇന്ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in,www.keralapareekshabhavan.in എന്നിവയിൽ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി ഫലം കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.

എസ്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എൽസി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എൽസി (www.ahslcexam.kerala.gov.in) പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഈ വർഷം 2022 മാർച്ച് 31 നും ഏപ്രിൽ 29 നും ഇടയിൽ നടത്തിയ SSLC പരീക്ഷയിൽ 4.26 ലക്ഷം വിദ്യാർത്ഥികളാണ് ഹാജരായത്. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വിജയശതമാനം. ജൂൺ 20ന് ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളുമെത്തും.

Related Posts