എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം; വിജയ ശതമാനം 99.47.

1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

തിരുവനന്തപുരം:

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു. 99.47% ശരാശരി വിജയം. കഴിഞ്ഞ വർഷം വിജയ ശതമാനം 98.82 ആയിരുന്നു. ഇതാദ്യമായാണ് എസ് എസ് എൽ സി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അഭിനന്ദിച്ചു.

1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.

ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു. പരീക്ഷാഫലം അറിയാനുളള വെബ്‌സൈറ്റുകള്‍

https://keralapareekshabhavan.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

Related Posts