സംസ്ഥാന സ്കൂൾ കലോത്സവം: പന്തൽ കാൽ നാട്ടൽ ചടങ്ങ് നാളെ
കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ് വെള്ളിയാഴ്ച (ഡിസംബർ 16) രാവിലെ 9 മണിക്ക് നടക്കും. സ്വാഗതസംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് കാൽ നാട്ടൽ കർമ്മം നിർവഹിക്കും. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ രവീന്ദ്രൻ എം.എൽ.എ,സ്റ്റേജ് - പന്തൽ കമ്മിറ്റി ചെയർമാൻ ഡോ.എം.കെ.മുനീർ എം.എൽ.എ എന്നിവർ പങ്കെടുക്കും. വിവിധ കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.