'ബിജെപി വലപ്പാട് കമ്മിറ്റി പ്രതിഷേധയോഗം' സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

എടമുട്ടം: ഗവർണറെയും, കോടതിയെയും, ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഇടതു സർക്കാരിന്റെ ഫാസിസ്റ്റു നടപടി എന്ന ആരോപണമുന്നയിച്ച് ബിജെപി വലപ്പാട് കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി വലപ്പാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഷൈജു കൊട്ടുക്കൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ്‌ സർജു തൊയക്കാവ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷൈൻ നെടിരിപ്പിൽ, മണ്ഡലം പ്രസിഡന്റ്‌ ഹരീഷ് മാഷ്, മണ്ഡലം ജനറൽ സെക്രട്ടറി സേവ്യൻ പള്ളത്ത്, മണ്ഡലം വൈസ് പ്രസിഡൻറ്മാരായ അരുണഗിരി, പി വി ആനന്ദൻ, ജില്ലാ കമ്മിറ്റി അംഗം ഭീതിഹരൻ, കർഷകമോർച്ച പ്രസിഡൻറ് സിജു തയ്യിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ധനീഷ് മഠത്തി പറമ്പിൽ, വാസുദേവൻ തെക്കിനേടത്ത്, യുവമോർച്ച പ്രസിഡൻറ് അഖിൽ പുളിക്കൻ, മഹിളാമോർച്ച പ്രസിഡൻറ് ശ്രുതി ധനീഷ് എന്നിവർ സംസാരിച്ചു.

Related Posts