സംസ്ഥാന ടെലിവിഷൻ പുരസ്കാരം: മികച്ച നടി അശ്വതി, നടൻ ശിവജി ഗുരുവായൂർ.

തിരുവനന്തപുരം: ഇരുപത്തി ഒൻപതാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.2020 ലെ മികച്ച നടിക്കുള്ള പുരസ്ക്കാരം നടി അശ്വതി ശ്രീകാന്തിന്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടൻ ശിവജി ഗുരുവായൂരാണ്. ഫ്ളവേഴ്സ് ടിവിയിലെ കഥയറിയാതെ എന്ന പരമ്പരയിലൂടെയാണ് പുരസ്കാരം ശിവജിയെ തേടിയെത്തിയത്.

മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യൻ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്.

മഴവിൽ മനോരമയിലെ ‘മറിമായ’മാണ് മികച്ച ഹാസ്യ പരിപാടി. മറിമായത്തിലെ അഭിനയത്തിന് സലിം ഹസൻ ഹാസ്യ നടനുള്ള പ്രത്യേക പരാമർശം നേടി. മികച്ച ബാലതാരമായി ഗൗരി മീനാക്ഷി (ഒരിതൾ- ദൂരദർശൻ) തിരഞ്ഞെടുക്കപ്പെട്ടു.

സൗമ്യം, ശ്രീത്വം, ഭാവദ്വയം (ദൂരദർശൻ) എന്ന പരിപാടിയുടെ അവതാരക രാജശ്രീ വാര്യർ മികച്ച അവതരണത്തിനുള്ള പുരസ്കാരം നേടി. മികച്ച​ അവതാരകനായി ഏഷ്യാനെറ്റ് ന്യൂസിലെ ബാബു രാമചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. വല്ലാത്തൊരു കഥയുടെ അവതരണത്തിനാണ് ബാബു രാമചന്ദ്രൻ പുരസ്കാരം നേടിയത്.

മികച്ച അവതാരകൻ/ഇന്റർവ്യൂവർ പുസ്കാരം ട്വന്റിഫോർ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണനാണ്. 360 എന്ന പരിപാടിയിലൂടെയാണ് പുരസ്കാരം ലഭിച്ചത്. വാർത്താ അവതാരകയ്ക്കുള്ള അവാർഡ് രേണുജ എൻ ജി (ന്യൂസ് 18)യും മികച്ച കമന്റേറ്റർ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപും നേടി. പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ എന്ന പരിപാടിയ്ക്കാണ് അവാർഡ്.

നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസിക്കാണ് മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയത്. ബയോഗ്രഫി ഡോക്യൂമെന്ററി പുരസ്ക്കാരം ബിജു മുത്തത്തിയും പരിസ്ഥിതി ഡോക്യൂമെന്ററി പുരസ്ക്കാരം കെ രാജേന്ദ്രനും നേടി. മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്കാരം മനോരമ ന്യൂസിലെ ജെയ്ജി മാത്യുവിനാണ്.

Related Posts