മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍വേണം-ജോയിൻ്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട: പങ്കാളിത്തപെന്‍ഷന്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റൂട്ടറിപെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും ജോയിൻ്റ് കൗണ്‍സില്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജോയിൻ്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.യു.കബീര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.ജെ.ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഉണ്ണി,എ.എം.നൗഷാദ്,ജി.പ്രസീത,എം.കെ.ജിനീഷ്,പി.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ പ്രസിഡണ്ടിൻ്റെ ഒഴിവിലേക്ക് പി.കെ.ഉണ്ണികൃഷ്ണന്‍, ട്രഷററുടെ ഒഴിവിലേക്ക് എന്‍.വി.നന്ദകുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.