സ്റ്റേ പട്ടയ അദാലത്ത്; 30 അപേക്ഷകളിൽ പരിശോധന

തൃശൂർ : മുളയം, മാന്ദാമംഗലം, പുത്തൂർ വില്ലേജുകളിലെ സ്റ്റേ പട്ടയ അദാലത്ത് നടന്നു. 30 പട്ടയ അപേക്ഷകളിന്മേലുള്ള പരിശോധനയാണ് നടന്നത്. ഈ അപേക്ഷകളിന്മേൽ രേഖകൾ പുനഃപരിശോധന നടത്തിയ ശേഷം ജില്ലാ കലക്ടർ അന്തിമ തീരുമാനം കൈക്കൊള്ളും.

1996 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പട്ടയം അനുവദിച്ചതിലെ പ്രശ്നപരിഹാരമാണ് സ്റ്റേ പട്ടയ അദാലത്തിലൂടെ ലക്ഷ്യമിട്ടത്. ഈ മാസങ്ങളിൽ അനുവദിച്ചവയിൽ അനധികൃത പട്ടയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 96ൽ തന്നെ ജില്ലാ കലക്ടർ മുഴുവൻ പട്ടയങ്ങളും സ്റ്റേ ചെയ്തിരുന്നു. ഇതിലെ കൃത്യമായ പട്ടയങ്ങൾ കണ്ടെത്തി ഭൂഉടമകൾക്ക് പട്ടയം അനുവദിച്ചു നൽകാനാണ് സ്റ്റേ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ പീച്ചി, പാണഞ്ചേരി വില്ലേജുകളിൽ നടന്ന ആദാലത്തിൽ 73 അപേക്ഷകൾ പരിഗണിച്ചിരുന്നു.

ഡെപ്യൂട്ടി കളക്ടർ വിഭൂഷൻ പി എ, തൃശൂർ തഹസിൽദാർ ടി ജയശ്രീ, മാന്ദമംഗലം വില്ലേജ് ഓഫീസർ ഷീമോൻ ആലപ്പാടൻ, മുളയം വി.ഒ. രതീഷ് പി അഗസ്റ്റിൻ, പുത്തൂർ വി. ഒ. കൃഷ്ണകുമാർ കെ. പി, ജൂനിയർ സൂപ്രണ്ട്മാരായ അനൂപ് പി ആർ, ബീന എൻ എ, സ

Related Posts