വയറുവേദന; ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ-നൈജീരിയ സന്നാഹ മത്സരത്തിനില്ല
By NewsDesk
ലിസ്ബൺ: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വയറ്റിലെ അണുബാധയെ തുടർന്ന് നൈജീരിയയ്ക്കെതിരായ സന്നാഹ മത്സരം നഷ്ടമാകും. ഇന്നലത്തെ പരിശീലന സെഷനിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല. നിലവിൽ ലിസ്ബണിൽ പരിശീലനം നടത്തുന്ന ടീം മത്സരശേഷം ഖത്തറിലേക്ക് തിരിക്കും. 24ന് ഘാനയ്ക്കെതിരെയാണ് പോർച്ചുഗലിന്‍റെ ലോകകപ്പിലെ ആദ്യ മത്സരം.