വളർത്തുമൃഗങ്ങളെ തെരുവുനായ കടിച്ച സംഭവം; മലപ്പുറത്ത് 10 ഹോട്സ്പോട്ടുകൾ
മലപ്പുറം: വളർത്തുമൃഗങ്ങളുടെ തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 10 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി. മലപ്പുറം ജില്ലാ വെറ്ററിനറി സെന്‍ററിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 228 വളർത്തുമൃഗങ്ങളെയാണ് തെരുവുനായ്ക്കളുടെ കടിയേറ്റതിന് ഇവിടെ ചികിത്സിച്ചത്. രണ്ടാം സ്ഥാനത്തുള്ള പെരിന്തൽമണ്ണ വെറ്ററിനറി പോളി ക്ലിനിക്കിൽ 226 വളർത്തുമൃഗങ്ങളെ ചികിത്സയ്ക്കായി എത്തിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പാണ് ഈ കണക്കുകൾ തയ്യാറാക്കിയത്. മറ്റു ഹോട് സ്പോട്ടുകൾ: ഈശ്വരമംഗലം വെറ്ററിനറി പോളി ക്ലിനിക് (140), മഞ്ചേരി വെറ്ററിനറി പോളി ക്ലിനിക്(130), ഡിസ്പെൻസറികൾ: ചെറുകാവ് (110), വെട്ടം (102), പറമ്പിൽ പീടിക(89), പൊന്നാനി (87), പള്ളിക്കൽ (81), പുലാമന്തോൾ (81).