മുൻഗണനാ കാര്‍ഡുകൾ കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടി
കൊച്ചി: മുൻഗണനാ കാർഡ് കൈവശമുള്ള അനർഹർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത്തരക്കാരോട് സഹതാപം വേണ്ടെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്‍റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ സിറ്റി റേഷനിംഗ്, താലൂക്ക് സപ്ലൈ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 8,000 ത്തോളം പേർക്കെതിരെയുള്ള പരാതികൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.