കുട്ടികളെ മുൻ സീറ്റിൽ ഇരുത്തിയാൽ കർശന നടപടി
അബുദാബി: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കളെ ഓർമിപ്പിച്ച് അബുദാബി പോലീസ്. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്ന അപകടകരമായ ശീലം ഒഴിവാക്കണമെന്ന് അബുദാബി പൊലീസ് കുടുംബങ്ങൾക്ക് നിർദ്ദേശം നൽകി. ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 180 പേരെയാണ് ഇത്തരം നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തത്. വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരിക്കാൻ കുട്ടികളെ അനുവദിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ പിൻസീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാല് വയസ്സിന് താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉചിതമായ ചൈൽഡ് സീറ്റുകളിൽ ഇരുത്തണമെന്നുമാണ് നിർദേശം.