കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; 'ജാതി' മാർക്കറ്റിംഗ് ടൂൾ ആക്കിയെന്ന് ശങ്കർ മോഹൻ
കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ ജാതിയെ ഒരു മാർക്കറ്റിംഗ് ടൂൾ ആക്കുകയായിരുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ശങ്കർ മോഹൻ. സമരത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശങ്കർ മോഹൻ പറഞ്ഞു. വിദ്യാർത്ഥി സമരം അവസാനിപ്പിച്ചെങ്കിലും അധ്യാപകർ കൂട്ടത്തോടെ രാജിവെച്ചതിനാൽ ക്യാമ്പസിൽ പഠനം പുനരാരംഭിക്കാനായിട്ടില്ല. വിദ്യാർത്ഥികളെ ആയുധമാക്കി തനിക്കെതിരെ ചില ജീവനക്കാർ ആസൂത്രിത നീക്കം നടത്തിയെന്ന് ശങ്കർ മോഹൻ ആരോപിച്ചു. ക്യാമ്പസിൽ അച്ചടക്കം കൊണ്ടുവന്നതും അഴിമതിക്കെതിരെ നിലപാടെടുത്തതുമാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും ശങ്കർ മോഹൻ പറഞ്ഞു.