ചേറ്റുവ ഹാർബറിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്.

ചേറ്റുവ: ചേറ്റുവ ഹാർബർ കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ച് ഏതാനും വ്യക്തികളുടെ താൽപര്യം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചാണ് സമരം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോകുന്ന വള്ളങ്ങൾ മാത്രമേ ഹാർബറിൽ മത്സ്യവിപണനം നടത്താൻ പാടുള്ളൂ എന്ന കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ച് തൃശ്ശൂർ ജില്ലയിൽ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലും മറ്റു ജില്ലകളിൽ നിന്ന് വരുന്ന വള്ളങ്ങളുടെ മത്സ്യ വിപണനം നടത്തിയതിലും, മത്സ്യതൊഴിലാളികളോടുള്ള നിരന്തരമായ അവഗണനയും ചൂഷണവും അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് രണ്ടായിരത്തോളം മത്സ്യ ബന്ധന തൊഴിലാളികൾ ഉപജീവന മാർഗ്ഗം നിർത്തിവച്ച് കൊണ്ട് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്.

Related Posts