കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനവിനെതിരെ ഇരുചക്രവാഹനം തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി.

തൃപ്രയാർ:

കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെൻ്ററിലെ ഇന്ത്യൻ ഓയിൽ പമ്പിലേക്ക് ഇരുചക്രവാഹനം തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി. കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം ചെയ്തു. വി ആർ പ്രഭ അധ്യക്ഷത വഹിച്ചു. നാട്ടിക എം എൽ എ, സി സി മുകുന്ദൻ സമരത്തിന് അഭിവാദ്യം അർപ്പിച്ചു. സജിനാ പർവ്വിൻ സ്വാഗതം പറഞ്ഞു. സീന കണ്ണൻ, വസന്തദേവലാൽ, സീമ രാജൻ, സുഗന്ധി ഉല്ലാസ്, സിന്ധു പ്രസാദ്, സ്മിത എന്നിവർ പങ്കെടുത്തു. പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ നടത്തിയ സമരം സെക്രട്ടറി സീന അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജ്യോതി ലക്ഷ്മി, ശുഭ സുരേഷ്, ഷീജ സദാനന്ദൻ, മീന സുനിൽ എന്നിവർ നേതൃത്വം നൽകി.

Related Posts