ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി
ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ശക്തമായ ഭൂചനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ രാത്രി 10.20 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകൾ വീടുകൾ വിട്ട് പുറത്തേക്ക് ഓടി. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടു.