ജപ്പാൻ കരാത്തെ ദൊ കെന്യു റിയു ഇന്ത്യയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ആദരവ്

എടമുട്ടം : ജപ്പാൻ കരാത്തെ ദൊ കെന്യു റിയു ഇന്ത്യയുടെ നേതൃത്വത്തിൽ വി പി എം എസ് എൻ ഡി പി എച്ച് എസ് എസ് കഴിമ്പ്രം സ്കൂളിലെ ഫുൾ A+ നേടിയ എസ് എസ് എല് സി , +2 വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ കരാത്തെ വിദ്യാർത്ഥികളുടെ ബെൽറ്റ്‌ ഗ്രൈഡിങ്ങും ഇതിനോടൊപ്പം നടന്നു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ ഉദ്ഘാടനം നിർവഹിച്ചു. കേരള ചീഫ് ഇൻസ്ട്രക്ടർ റെൻഷി പി ഡി സുരേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ബീന രാജൻ, സുദിപ് മാസ്റ്റർ, വാർഡ് കൗൺസിലർ ഷൈൻ നെടിയിരിപ്പിൽ, ചിദംബരൻ മാസ്റ്റർ, റീജ ടീച്ചർ, ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുബിത് ടി എസ് നന്ദി രേഖപ്പെടുത്തി.

Related Posts