നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തളിക്കുളത്ത് ബിജെപിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ നൽകി.
തളിക്കുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ സേവാസമർപ്പൺ അഭിയാൻ്റെ ഭാഗമായി
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ബി ജെ പി നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ ഭഗീഷ് പൂരാടൻ്റെ നേതൃത്വത്തിൽ തളിക്കുളത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോൺ നൽകി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബി ജെ പി ജില്ലാ അധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ, പ്രദീപ് കുന്നത്ത്, ബിജോയ് പുളിയംബ്ര എന്നിവർ പങ്കെടുത്തു.