വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കുമെന്ന് പഠനം

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. അസ്ഥികൾ, പല്ലുകൾ, പേശികൾ എന്നിവയെ നിലനിർത്താൻ സഹായിക്കുന്ന കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നത് വൈറ്റമിൻ ഡിയാണ്. എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുക എന്നതാണ് വൈറ്റമിൻ ഡിയുടെ പ്രധാന ധർമ്മം. വൈറ്റമിൻ ഡി കുറവാണെങ്കിൽ, കാൽസ്യം ശരീരത്തിൽ എത്തിയാലും അത് ഉപയോഗപ്പെടാതെ പോകാം. 

Related Posts