ധർമ്മവിലാസം എൽ പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കരയമുട്ടം: എസ് എൻ ഡി പി യോഗം മാനേജ്മെന്റിന്റെ കീഴിലുള്ള ധർമ്മവിലാസം എൽ പി സ്കൂളിൽ സൗജന്യ നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. ഈ സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ടു പുസ്തകങ്ങൾ നൽകി. കൊവിഡ് മഹാമാരിയുടെ ഈ കാലയളവിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതൊരു സഹായമാകുമെന്ന സന്തോഷത്തിലാണ് മാനേജ്മെന്റ്. സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് വിതരണോദ്ഘാടനം നടത്തി. യൂണിയൻ വൈസ് പ്രസിഡണ്ട് സുദീപ് മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ മോഹനൻ കണ്ണംപ്പുള്ളി മുഖ്യാഥിതിയായി. നരേന്ദ്രൻ തയ്യിൽ, പ്രധാന അധ്യാപിക റാണി പി, ഷെമീറ ഇ എച്, ദീപ്തി വാഴപ്പള്ളി, താരാ മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.