കൊവിഡ് വൈറസുകൾ ഭ്രൂണത്തെ ബാധിക്കുമെന്ന് പഠനം; ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങൾക്ക് കാരണമാകും
ലണ്ടൻ: സാർസ്-കൊവിഡ് 19 വൈറസുകൾ ഭ്രൂണത്തെയും ബാധിക്കുമെന്ന് പുതിയ പഠനം. അമ്മയുടെ കൊവിഡ്-19 അണുബാധ ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങൾക്ക് കാരണമാകുമെന്നും തലച്ചോറിലെയും മറ്റ് അവയവങ്ങളിലെയും രക്തക്കുഴലുകൾക്ക് പരിക്കുകൾ വരുത്തുമെന്നും പഠനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഭ്രൂണങ്ങളിലെ ആഘാതം വകഭേദങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും. കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ പടർന്നുപിടിച്ച വകഭേദങ്ങളാണ് പ്രശ്നക്കാർ. പ്രത്യേകിച്ചും ഒമൈക്രോണിന്‍റെ ഡെൽറ്റ ഉപവകഭേദം. പ്ലാസന്‍റയ്ക്കുണ്ടാവുന്ന മുറിവുകൾ ഗർഭസ്ഥ ശിശുക്കളുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനം പറയുന്നു. വിയന്ന മെഡിക്കൽ സർവകലാശാലയിലെ ഗവേഷകരാണ് കൊവിഡ് ബാധിച്ച ഗർഭിണികളിൽ എം.ആർ.ഐ. സ്കാനിങ് വഴി പഠനം നടത്തിയത്.