20 മില്യൺ ഫോളോവേഴ്സ്; ദക്ഷിണേന്ത്യന്‍ നടന്മാരെ പിന്നിലാക്കി അല്ലു അര്‍ജുന്‍
ഹൈദരാബാദ്: ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്‍റെ കാര്യത്തിൽ പുതിയ റെക്കോർഡുമായി സ്റ്റൈലിഷ് താരം അല്ലു അർജുൻ. ഇൻസ്റ്റാഗ്രാമിൽ ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള നടനായി അല്ലു. 'പുഷ്പ'യുടെ വിജയത്തോടെ അല്ലു ഉത്തരേന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്നു. ഇതോടെ അല്ലുവിന്‍റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 20 മില്യൺ ഫോളോവേഴ്സാണ് ഇപ്പോൾ അല്ലു അർജുനുള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു പോസ്റ്റ് ചെയ്തത്. അല്ലു അർജുൻ ഭാര്യ സ്നേഹ റെഡ്ഡിയെ മാത്രമാണ് പിന്തുടരുന്നത്. പുഷ്പ 2 വിന്‍റെ ചിത്രീകരണ തിരക്കിലാണ് അല്ലു അർജുൻ ഇപ്പോൾ. 2021 ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വർഷം റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.