ഐ ലവ് യു, ആര്യൻഖാന് ഒപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളുമായി സുഹാനഖാൻ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം കിട്ടിയതിനു പിന്നാലെ ആര്യൻ ഖാനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ച് സഹോദരി സുഹാന ഖാൻ. കുട്ടിക്കാലത്ത് പിതാവ് ഷാരൂഖ് ഖാനൊപ്പം ഉല്ലാസത്തോടെ സമയം ചെലവഴിക്കുന്ന ആകർഷകമായ ചിത്രങ്ങളാണ് സുഹാന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഐ ലവ് യു എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്.
21 വയസ്സുള്ള സുഹാന ബിരുദധാരിയാണ്. സിനിമയിലേക്കുള്ള സുഹാനയുടെ കടന്നുവരവിനാണ് ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ 'ദി ഗ്രേ പാർട്ട് ഓഫ് ബ്ലു' എന്ന ഇംഗ്ലിഷ് ഷോർട്ട് ഫിലിമിൽ സുഹാന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കാമുകനെ മാതാപിതാക്കൾക്കു മുൻപിൽ ആദ്യമായി പരിചയപ്പെടുത്താൻ കൊണ്ടുപോകുന്ന പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ സുഹാന അവതരിപ്പിച്ചത്. മികച്ച അഭിനയമാണ് ചിത്രത്തിൽ സുഹാന കാഴ്ചവെച്ചതെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിരുന്നു.
ബോളിവുഡിലെ ബാദ്ഷാ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനും പഞ്ചാബി ഹിന്ദുവായ ഭാര്യ ഗൗരി ഖാനും മൂന്ന് മക്കളാണ്. എട്ടുവയസ്സുള്ള ഇളയ മകൻ അബ്റാം പിറന്നത് വാടക ഗർഭധാരണത്തിലൂടെയാണ്. മന്നത്തിൻ്റെ ടെറസിന് മുകളിൽ കയറിനിന്ന് മാധ്യമ പ്രവർത്തകരോട് കൈവീശി കാണിക്കുന്ന അബ്റാമിൻ്റെ ചിത്രം ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.