സംസ്ഥാനത്ത് വേനൽ കടുക്കുന്നു; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുത്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിൽ തുടർച്ചയായി സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കുക. ജലം പരമാവധി പാഴാക്കാതെ ഉപയോഗിക്കണം. വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കണം. നിര്‍ജലീകരണം തടയുന്നതിനായി ഇടക്കിടക്ക് വെള്ളം കുടിക്കണം. പുറത്തു പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.