ഉക്രയ്ൻ വിഷയം ചർച്ച ചെയ്യാൻ ഉച്ചകോടി; അമേരിക്കയും റഷ്യയും തത്വത്തിൽ അംഗീകരിച്ചതായി ഫ്രാൻസ്

ഉക്രയ്ൻ വിഷയം ചർച്ച ചെയ്യാൻ ഉച്ചകോടി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിൻ്റെ ഓഫീസാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഉച്ചകോടിയോട് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിനും തത്വത്തിൽ യോജിച്ചതായി പ്രസിഡണ്ടിൻ്റെ ഓഫീസിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉച്ചകോടിയിൽ പങ്കെടുക്കണമെങ്കിൽ റഷ്യ ഉക്രയ്നെ ആക്രമിക്കരുത് എന്ന നിബന്ധന അമേരിക്ക മുന്നോട്ടു വെച്ചതായും അറിയുന്നു.

യൂറോപ്പിൻ്റെ സുരക്ഷയും തന്ത്രപരമായ സ്ഥിരതയും ഉറപ്പാക്കാൻ ഇരുനേതാക്കളെയും ഒരു ഉച്ചകോടിയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രസിഡണ്ട് മാക്രോൺ നടത്തുന്നതെന്ന് ഇന്ന് പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ എലിസി പാലസ് പറഞ്ഞു. ബൈഡനും പുതിനും ഇത്തരമൊരു ഉച്ചകോടിയെ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഉക്രയ്നിൽ റഷ്യ ആക്രമണം നടത്തിയാൽ കൂടിക്കാഴ്ച അസാധ്യമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.

Related Posts