സൂര്യചന്ദ്രന്മാർ ഒറ്റ ഫ്രെയ്മിൽ; തരംഗമായി കടൽക്കരയിലെ നിളക്കുട്ടിയുടെ ചിത്രം
മനോഹരമായ ഒരു സായാഹ്നം കടൽക്കരയിൽ ചെലവഴിക്കാൻ മകൾക്കൊപ്പം എത്തിയ പേളി മാണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായി. രണ്ടു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെ ലൈക്കുകൾ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു.
അസ്തമയ സൂര്യനെ കൗതുകത്തോടെ നോക്കി നിൽക്കുന്ന നിളക്കുട്ടി. കുഞ്ഞ് നിളയെ വാത്സല്യപൂർവം നോക്കി അവളുടെ കൈയും പിടിച്ച് മണൽപ്പരപ്പിലിരിക്കുന്ന പേളി. അതിമനോഹരമായ ഈ ചിത്രം പകർത്തിയ ആളിൻ്റെ പേര് പേളി മെൻഷൻ ചെയ്തിട്ടില്ല. ഫോർച്യൂൺ ടൂർസ് ആണ് ട്രാവൽ പാർട്ണർ എന്ന് പോസ്റ്റിൽ കാണാം.
സൂര്യനും എൻ്റെ പുത്രിയും എന്നാണ് പേളി ചിത്രത്തിന് ആദ്യം നൽകിയ തലക്കെട്ട്. എന്നാൽ നിരവധി പേർ സൂര്യനും ചന്ദ്രനും, സൂര്യചന്ദ്രന്മാർ ഒറ്റ ഫ്രെയ്മിൽ എന്നെല്ലാം തുടർച്ചയായി കമൻ്റ് ചെയ്തതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത പേളി തലക്കെട്ടിൽ മാറ്റം വരുത്തുകയായിരുന്നു.