ഫോക്കസ് ഏരിയയെ വിമർശിച്ച അധ്യാപകന് എതിരെയുള്ള നടപടി ന്യായീകരിക്കാനാവില്ലെന്ന് സുനിൽ പി ഇളയിടം

ഫോക്കസ് ഏരിയയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട അധ്യാപകൻ പി പ്രേമചന്ദ്രന് എതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനിൽ പി ഇളയിടം. മികച്ച അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമാണ് പ്രേമചന്ദ്രനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള ശ്രമത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിൻവാങ്ങണം. പൊതു വിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തുന്ന സാധാരണക്കാരായ പതിനായിരക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്നതും ഏറെ ഗൗരവമുള്ളതുമായ പ്രശ്നമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചതെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. അതു പരിഗണിക്കുന്നതിനു പകരം പ്രേമചന്ദ്രനെതിരെ ശിക്ഷാ നടപടിയെടുക്കാൻ മുതിരുന്നത് ന്യായീകരിക്കാനാവില്ല.

Related Posts