ലോകകപ്പിൽ സൂപ്പര്‍ പോരാട്ടങ്ങള്‍; ആദ്യ മത്സരത്തിന് ബ്രസീൽ
ദോഹ: ആറാം കിരീടത്തിനായി കരുത്തരായ ടീമിനൊപ്പം ഖത്തറിലെത്തിയ ബ്രസീൽ വ്യാഴാഴ്ച ആദ്യ മത്സരം കളിക്കും. ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് ബ്രസീൽ നേരിടുക. രാത്രി 12.30നാണ് മത്സരം. നെയ്മറിന്‍റെ മികവിൽ ബ്രസീൽ വീണ്ടും പ്രതീക്ഷയിലാണ്. മൂർച്ചയേറിയ അറ്റാക്കിംഗ് ലൈനപ്പ് കാരണം നെയ്മറിന് അമിതഭാരവും ഉണ്ടാകില്ല. 4-2-3-1 ശൈലിയിലാണ് ടിറ്റെ ബ്രസീലിനെ കളത്തിൽ ഇറക്കുക. റിച്ചാലിസന്‍ മാത്രമായിരിക്കും ഏക സ്ട്രൈക്കർ. വിനീഷ്യസ്-നെയ്മര്‍-റഫീന്യ ത്രയം തൊട്ടുതാഴെ കളിക്കും. കാസെമിറോ-ലൂക്കാസ് പാക്വിറ്റ സഖ്യം ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിക്കും. അലക്സ് സാന്‍ഡ്രോ-തിയാഗോ സില്‍വ-മാര്‍ക്വിന്യോസ്-ഡാനിലോ സഖ്യം പ്രതിരോധത്തിലുണ്ട്. തിയാഗോ സിൽവയാണ് ടീമിനെ നയിക്കുക.