ആകാശയാത്രക്ക് സൂപ്പർ സോണിക്ക് ജെറ്റ് വിമാനങ്ങൾ , 2029 -ഓടെ പദ്ധതി യാഥാർഥ്യമായേക്കും .
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചാരം സാധ്യമാകും എന്ന് വിലയിരുത്തപ്പെടുന്നു . വ്യോമയാനരംഗത്തെ പ്രമുഖ കമ്പനി ആയ യുണൈറ്റഡ് എയർലൈൻസ് ആണ് സ്വപ്‍ന പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തു വിട്ടത് .
ബൂം ടെക്നോളജി വികസിപ്പിക്കുന്ന സൂപ്പർസോണിക് ജെറ്റ് ലൈനറുകൾ , പ്രവത്തനമികവും , സുരക്ഷിതത്വവും ഉറപ്പു നൽകുന്ന പ്രകടനം കാഴ്ച്ച വെക്കുകയാണെങ്കിൽ 15 വിമാനങ്ങൾ തങ്ങൾ വാങ്ങുമെന്നാണ് യുണൈറ്റഡ് എയർലൈൻസ്ന്റെ മാതൃ കമ്പനി വ്യക്തമാക്കിയിരിക്കുന്നത് .
88 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയുന്ന സൂപ്പർ സോണിക് ജെറ്റ് വിമാനങ്ങൾ ആണ് ബൂം ടെക്നോളജി വികസിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . വിമാനത്തിനുള്ള അനുമതി , വില സംബന്ധിച്ച കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ് . 2014 -ൽ ആണ് ബൂം ടെക്‌നോളജി സ്ഥാപിതമായത് .270 മില്യൺ യു എസ് ഡോളർ നിക്ഷേപകരിൽ നിന്നും സ്വീകരിച്ചിട്ടുണ്ട് . ജപ്പാൻ എയർലൈൻസ് പോലുള്ള മുൻനിര എയർലൈൻ കമ്പനികളും ബൂം ടെക്നോളജിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട് .